തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി 24 പേര്‍ മരിച്ചു

Web Desk |  
Published : Jul 09, 2018, 10:01 PM ISTUpdated : Oct 02, 2018, 06:49 AM IST
തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി 24 പേര്‍ മരിച്ചു

Synopsis

വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി 24 പേര്‍ മരിച്ചു.

ഇസ്താൻബുൾ: വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി 24 പേര്‍ മരിച്ചു. ഇസ്​താംബൂളില്‍ നിന്ന്​ ബള്‍ഗേറിയന്‍ അതിര്‍ത്തിയായ കാപികൂളിലേക്ക്​ വന്ന ട്രെയിനാണ്​ പാളം തെറ്റിയത്​. ആറ്​ ബോഗികളാണ്​ പാളംതെറ്റിയത്​. ആറ്​ ബോഗികളിലായി 362 യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. 

124 പേർക്ക് ​ഗുരുതരമായി പരുക്കേറ്റു. അപകടത്തി​ന്റെ കാരണം വ്യക്​തമല്ല. എന്നാല്‍, മോശമായ കാലാവസ്​ഥയും മണ്ണിടിച്ചിലുമാണ്​ അപകടത്തിനിടയാക്കിയതെന്ന്​ അധികൃതര്‍ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്​. ചിലരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ
അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം