
തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയോരക്കച്ചവടക്കാരിയെ കൈയ്യേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സെയ്ഫ്,സെയ്ദാലി എന്നിവരാണ് പിടിയിലായത്. പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള സ്ത്രീയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ മാസം 15നാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. അന്ന് തന്നെ പൊലീസിന് പരാതി കൊടുത്തിട്ടും നടപടി എടുക്കാൻ കൂട്ടാക്കിയില്ലെന്നാണ് സ്ത്രീയുടെ ആക്ഷേപം. നീതി തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായി.
നാളെ സ്ത്രീ വാർത്താസമ്മേളനവും വിളിച്ചിരുന്നു. ഇതിനിടെയാണ് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവരും കിഴക്കേക്കോട്ടയിലെ കച്ചവടക്കാരാണ്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam