
തൃശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ വീടിനുള്ളിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന്പേർക്ക് പേർക്ക് പരിക്കേറ്റു. ഇൻവർട്ടർ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ആച്ചക്കോട്ടിൽ ഡാന്റെഴ്‌സിന്റെ മക്കളായ പത്തുവയുസുകാരൻ ഡാൻഫലീസ്, രണ്ടുവസുള്ള സെലസ്മിയ എന്നിവരാണ് മരിച്ചത്. ഡാന്റോസ് ഭാര്യ ബിന്ദു മൂത്ത മകൻ സെലസ്ഫിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉറങ്ങി കിടന്നിരുന്ന കുട്ടികളെ പുറത്തേക്ക് എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും തീ ആളി പടർന്നു. മുറിക്കുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികളും വെന്തുമരിച്ചു.ബിന്ദുവിന് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടക്കുയ ദുരന്തം ഉണ്ടായത്. കുട്ടികൾ കിടന്നുറുങ്ങിയിരുന്ന മുറിക്കുള്ളിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചോ എന്ന സംശയവുമുണ്ട്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ർ ഡാൻഡേഴ്‌സ് വീടിന് പുറത്ത് കാറ് കഴുകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ തീപടർന്ന ഉടനെ ബിന്ദുവിന്റെ മുടിയിലേക്ക് തീപടരുകയായിരുന്നു. ഉടനെ അവർ വീടിന് പുറത്തേക്ക് ഓടി. വടക്കാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam