മോദി പദ്ധതി പ്രഖ്യാപിച്ച രണ്ടാം ദിനം ജനനം; കരിഷ്മ ഇനി 'ആയുഷ്മാൻ ഭാരത് ബേബി'

By Web TeamFirst Published Sep 3, 2018, 9:31 AM IST
Highlights

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആയുഷ്മാന്‍ പദ്ധതിയുടെ ആദ്യ നേട്ടം ലഭിച്ചത് കരിഷ്മയുടെ അച്ഛന്‍ അമിത് കുമാറിനാണ്. കുഞ്ഞിന്റെ  ജനനം രേഖപ്പെടുത്തിയ ഉടനെ തന്നെ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ആശുപത്രി ഫീസായ 9000 രൂപ ആശുപത്രി അധികൃതരുടെ അക്കൗണ്ടിലേക്ക് വന്നു

ദില്ലി: ജനിച്ച് ദിവസങ്ങല്‍ മാത്രം പ്രായമായ കരിഷ്മ എന്ന സുന്ദരിക്കുട്ടിയാണ് ഇന്നത്തെ താരം. ഹരിയാന സ്വദേശികളായ അമിത് കുമാറിന്റെയും മൗസാമിയുടേയും മകളായ കരിഷ്മ 'ആയുഷ്മാന്‍ ഭാരത് ബേബി' എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആയുഷ്മാന്‍ പദ്ധതിയുടെ ആദ്യ നേട്ടം ലഭിച്ചത് കരിഷ്മയുടെ അച്ഛന്‍ അമിത് കുമാറിനാണ്. കുഞ്ഞിന്റെ  ജനനം രേഖപ്പെടുത്തിയ ഉടനെ തന്നെ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ആശുപത്രി ഫീസായ 9000 രൂപ ആശുപത്രി അധികൃതരുടെ അക്കൗണ്ടിലേക്ക് വന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 17ന് ഹരിയാനയിലെ കല്പന ചൗള ആശുപത്രിയിൽ സിസേറിയനിലൂടെയായിരുന്നു കരിഷ്മ ജനിച്ചത്.  രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.

ഇതിന്റെ ആദ്യഘട്ടം ഹരിയാനയിലെ 26 ആശുപത്രികളിലാണ് നടപ്പാക്കിയത്. സെപ്തംബര്‍ 25 ഓടെ  പദ്ധതി  രാജ്യ വ്യാപകമായി നടപ്പാക്കും. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി നടപ്പിലാക്കി രണ്ട് ദിവസത്തിനുള്ളിലാണ് കരിഷ്മയുടെ ജനനം. 

click me!