തിരുവല്ലയില്‍ മരിച്ച തൊഴിലാളികളുടെ ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി

Published : Jan 19, 2019, 06:26 PM IST
തിരുവല്ലയില്‍ മരിച്ച തൊഴിലാളികളുടെ ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി

Synopsis

ഇന്നലെ രാത്രി  തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി പ്രയോഗം നടത്തവെ ദേഹാസ്വസ്ഥതയുണ്ടായ സനിൽ കുമാർ, ജോണി  എന്നവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം പെരിങ്ങരയിൽ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച രണ്ടുപേരുടെയും ശരീരത്തിൽ കീടനാശിനികളുടെ സാന്നിധ്യമുള്ളതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ശ്വസനത്തിലൂടെയും മറ്റുമായി കീടനാശിനി ശരീരത്തിനുള്ളിൽ എത്തിയിരിക്കാമെന്നാണ് നിഗമനം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്നലെ രാത്രി  തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി പ്രയോഗം നടത്തവെ ദേഹാസ്വസ്ഥതയുണ്ടായ സനിൽ കുമാർ, ജോണി  എന്നവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം, കെ സ്മാര്‍ട്ട് സജ്ജം
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും