ജല്ലിക്കെട്ട് കാണാനെത്തിയ രണ്ട് പേര്‍ കാളയുടെ ആക്രമണത്തില്‍ മരിച്ചു

By Web TeamFirst Published Jan 20, 2019, 5:54 PM IST
Highlights

പുതുക്കോട്ടയില്‍ നടന്ന ജല്ലിക്കെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ജലിക്കെട്ട് കാണാനായി ആരോഗ്യ മന്ത്രി സി വിജയഭാസ്കറും എത്തിയിരുന്നു. ഈ സീസണില്‍ ജല്ലിക്കെട്ടിനിടെ 13 പേരാണ് ഇതുവരെ മരിച്ചത്

ത്രിച്ചി: തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജല്ലിക്കെട്ടിനിടെയാണ് അപകടം. തിരുച്ചിറപ്പള്ളി സ്വദേശിയായ സതീഷ് (35), രാമു (28) എന്നിവരമാണ് മരിച്ചത്. ലോക റെക്കോര്‍ഡിനായി നടത്തപ്പെട്ട ജല്ലിക്കെട്ട് കാണാനെത്തിയതാണ് മരണപ്പെട്ട ഇരുവരും.

ജല്ലിക്കെട്ടിന് ശേഷം തിരിച്ചു പോവുകയായിരുന്ന കാള കളക്ഷന്‍ പോയിന്‍റില്‍ നില്‍ക്കുകയായിരുന്ന സതീഷിനെ ആക്രമിക്കുകയായിരുന്നു. കാള ഓടി പോകുന്നതിനിടെയിലാണ് രാമു ആക്രമിക്കപ്പെട്ടത്. പൊങ്കലിന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ നടക്കുന്ന ആഘോഷമാണ് ജല്ലിക്കെട്ട്.

പുതുക്കോട്ടയില്‍ നടന്ന ജല്ലിക്കെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ജലിക്കെട്ട് കാണാനായി ആരോഗ്യ മന്ത്രി സി വിജയഭാസ്കറും എത്തിയിരുന്നു. ഈ സീസണില്‍ ജല്ലിക്കെട്ടിനിടെ 13 പേരാണ് ഇതുവരെ മരിച്ചത്.

ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുന്ന എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തമിഴ്നാട് സര്‍ക്കാരാണ് ജല്ലിക്കെട്ട് ഇപ്പോള്‍ നടത്തുന്നത്. ആരോഗ്യ മന്ത്രിയുടെ ചുമതലയിലാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊങ്കലിന്‍റെ ഭാഗമായി തമിഴ്നാടിന്‍റെ വിവിധ പ്രദേശങ്ങളില്‍ ജല്ലിക്കെട്ട് നടന്നിരുന്നു. 

click me!