ഒമാനിൽ വാഹനാപകടം, രണ്ട് പ്രവാസികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Published : Nov 30, 2025, 01:16 PM IST
accident death

Synopsis

ഒമാനിൽ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിലുണ്ടായ ഈ അപകടത്തിൽ രണ്ട് ട്രക്കുകൾ തമ്മിൽ ഇടിച്ചത് മൂലം, അതേ ലെയിനിൽ സഞ്ചരിച്ചുകൊണ്ടിരുന്ന അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിസ്‌വ-മസ്കറ്റ് റോഡിലാണ് അപകടം ഉണ്ടായത്. ബിദിയ പാലത്തിനടിയിൽ ഉണ്ടായ പല വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിലുണ്ടായ ഈ അപകടത്തിൽ രണ്ട് ട്രക്കുകൾ തമ്മിൽ ഇടിച്ചത് മൂലം, അതേ ലെയിനിൽ സഞ്ചരിച്ചുകൊണ്ടിരുന്ന അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് വലിയ ഗതാഗത കുരുക്ക് ഉണ്ടായി. റോയൽ ഒമാൻ പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം മരിച്ച രണ്ടുപേരും ഏഷ്യൻ സ്വദേശികളാണ്. പരിക്കേറ്റവർക്ക് വേണ്ട വൈദ്യ സഹായം നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നിസ്‌വയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ഗതാഗതം താൽക്കാലികമായി തിരിച്ചു വിട്ടിട്ടുണ്ട്. രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്ത് എത്തി അപകടവാഹനങ്ങൾ മാറ്റാനും സംഭവത്തിന്റെ കാരണം അന്വേഷിക്കാനും നടപചികൾ ആരംഭിച്ചു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് പിന്നീട് അറിയിക്കുമെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏകനേ യാ അള്ളാ... അങ്ങനെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആയി മാറി; 'പോറ്റിയേ കേറ്റിയെ' ചർച്ചയാകുമ്പോൾ മറ്റൊരു കഥ, ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസ്: ജയശ്രീക്ക് ആശ്വാസം, അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി