ടിപ്പര്‍ ലോറി കാറിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Web Desk |  
Published : Jun 19, 2018, 06:57 PM ISTUpdated : Jun 29, 2018, 04:19 PM IST
ടിപ്പര്‍ ലോറി കാറിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Synopsis

കനത്ത മഴയില്‍ കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ശ്രദ്ധയില്‍ പെടാത്തതാണ് അപകട കാരണം.

മാവേലിക്കര: ടിപ്പര്‍ലോറി കാറിലിടിച്ച് 2പേര്‍ക്ക് പരിക്ക്. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്ര ജങ്ഷനില്‍ ഇന്ന് പകല്‍ 3.15 നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കണ്ടിയൂര്‍ പുതിയ മഠത്തില്‍ കെ പി പിഷാരടി (78), മകന്‍ പത്മകുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാവേലിക്കര ഭാഗത്തു നിന്ന് വന്ന കാര്‍, ക്ഷേത്ര ജങ്ഷനില്‍ നിന്നും കണ്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടയില്‍ തട്ടാരമ്പലം ഭാഗത്തുനിന്ന് എത്തിയ മിനി ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. കനത്ത മഴയില്‍ കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ശ്രദ്ധയില്‍ പെടാത്തതാണ് അപകട കാരണം.  ഇടിയുടെ ആഘാതത്തില്‍ കാര്‍  മറിഞ്ഞ് സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: തടഞ്ഞുവെച്ച ഡിഎഫ്ഒയെ വിട്ടയച്ചു, പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ
കേരളത്തിലേക്കുള്ള ട്രെയിനിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ, 50-ഓളം കുട്ടികൾ ഛർദിച്ചു; മധ്യപ്രദേശിലെ സ്റ്റേഷനിൽ ചികിത്സ നൽകി