. ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.15നും 18നും ഇടയിലുള്ളവരാണ് വിദ്യാര്‍ഥികള്‍. ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂള്‍ അധികൃതരും റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനിലും വിവരം അറിയിച്ചു.

തൃശൂര്‍: തൃശൂരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ട്രെയിനില്‍ ഭക്ഷ്യവിഷബാധയേറ്റു. ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

15നും 18നും ഇടയിലുള്ളവരാണ് വിദ്യാര്‍ഥികള്‍. ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂള്‍ അധികൃതരും റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനിലും വിവരം അറിയിച്ചു. വിവരമറിഞ്ഞ മധ്യപ്രദേശിലെ ഖണ്ട്വ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അധികൃതര്‍ മെഡിക്കല്‍ ടീമിനെ സജ്ജമാക്കി നിര്‍ത്തിയിരുന്നു. യാത്രയിലുടനീളം ട്രെയിനിലെ പാന്‍ട്രി കാറില്‍നിന്നുള്ള ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ കഴിച്ചിരുന്നത്. കുട്ടികള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഖണ്ട്വ ജങ്ഷന്‍ സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെള്ളിയാഴ്ച രാത്രി 9.30 ഓടെ എത്തിയ വിദ്യാര്‍ഥികളെ പുറത്തിറത്തി പ്രാഥമിക ചികിത്സ നല്‍കി.

ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഒ പി ജുഗ്താവത്, സിവില്‍ സര്‍ജന്‍ ഡോ. അനിരുദ്ധ കൗശല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും റെയില്‍വേ മെഡിക്കല്‍ ടീമും ചേര്‍ന്നാണ് ചികിത്സ നല്‍കിയത്. ആരോഗ്യനില തൃപ്തികരമായെന്ന് ഉറപ്പാക്കി 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു. മുന്‍കരുതലെന്ന നിലയില്‍ റെയില്‍വേയുടെ പ്രത്യേക മെഡിക്കല്‍ ടീം ഭുസാവല്‍ സ്റ്റേഷന്‍ വരെ വിദ്യാര്‍ഥികളെ ട്രെയനില്‍ അനുഗമിച്ചു.