കായലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Published : Feb 10, 2019, 02:56 PM ISTUpdated : Feb 10, 2019, 03:24 PM IST
കായലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Synopsis

 ഒമ്പതാംക്ലാസ് വിദ്യാർത്ഥി കാർത്തിക്, ആറാം ക്ല‌ാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴക്ക് സമാപം തറയിൽ കടവ് കായലിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.ഒമ്പതാംക്ലാസ് വിദ്യാർത്ഥി കാർത്തിക്, ആറാം ക്ല‌ാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു

 ഇരുവരും അയൽവാസികളാണ്. രാവിലെയാണ് മൂന്ന് കുട്ടികൾ കുളിക്കാനിറങ്ങിയത്. മൂന്നാമത്തെയാൾ കുളിച്ച് കയറിയതിന് ശേഷം മറ്റ് രണ്ടു പേര്‍ കായലിൻ്റെ ആഴം കൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെയുടെ അംഗീകാരം
ആഘോഷങ്ങൾക്ക് ദീപാലങ്കാരം നടത്തും മുൻപ് അറിയുക, ഈ അനുമതികൾ നിർബന്ധം; കെഎസ്ഇബിയുടെ അറിയിപ്പ്