പാക് ഭീകര സംഘടനയിലെ അം​ഗങ്ങളെന്ന് സംശയം; രണ്ട് പേർ ഉത്തര്‍പ്രദേശില്‍ അറസ്റ്റിൽ

By Web TeamFirst Published Feb 22, 2019, 2:18 PM IST
Highlights

ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവർ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് കൈത്തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. 

ദില്ലി: ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന കാശ്മീരിൽ നിന്നുള്ള രണ്ടുപേരെ ഉത്തർപ്രദേശിൽ വച്ച് അറസ്റ്റ് ചെയ്തതായി പൊലീസ്. ജമ്മുകശ്മീരിലെ കുൽ​ഗാം സ്വദേശിയായ ഷാനവാസ് അഹമ്മദ്, പുൽവാമയിൽ നിന്നുള്ള ആഖിബ് അഹമ്മദ് മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളാണ് ഷാനവാസ് അഹമ്മദെന്ന് സംശയിക്കുന്നതായി ഉത്തർപ്രദേശ് പൊലീസ് ചീഫ് ഒ പി സിം​ഗ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവർ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് കൈത്തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പുൽവാമയിൽ ഭീകരാക്രമണം നടക്കുന്നതിന് മുമ്പാണോ അതിന് ശേഷമാണോ ഇവർ എത്തിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. ഭീകരസംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഒ പി സിം​ഗ് പറഞ്ഞു. ഫെബ്രുവരി 14 ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ നാൽപത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. 

click me!