​ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ചന്ദനത്തിരി നിർമ്മാതാവും സ്വർണ്ണപ്പണിക്കാരനും അറസ്റ്റിൽ

Web Desk |  
Published : Jul 24, 2018, 11:33 AM ISTUpdated : Oct 02, 2018, 04:25 AM IST
​ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ചന്ദനത്തിരി നിർമ്മാതാവും സ്വർണ്ണപ്പണിക്കാരനും അറസ്റ്റിൽ

Synopsis

അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍ എന്നിവരാണ്പിടിയിലായത് ഇതുവരെ പിടിയിലായത് ഒമ്പത് പേർ    

ബം​ഗളൂരു:  മുതിർന്ന മാധ്യമപ്രവർത്തക ​ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചന്ദനത്തിരി നിർമ്മാതാവും സ്വർണ്ണപ്പണിക്കാരനും അറസ്റ്റിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം ഒമ്പതായതായി പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍ എന്നിവരെ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്ന് പിടികൂടിയത്. ആ​ഗസ്റ്റ് 6 വരെ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെക്കുറിച്ചുള്ള കൂടുതല്ഡ വിവരങ്ങൾ പുറത്താക്കാൻ പോലീസ് തയ്യാറല്ല. 

കഴിഞ്ഞ ദിവസം മോഹൻ നായക് എന്നയാളെ  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികൾക്ക് താമസ സൗകര്യം ഒരുക്കി നൽകി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റം. ഇയാളാണ് ഇപ്പോൾ അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. ഇവരെ കൂടാതെ നവീന്‍ കുമാര്‍, സുജിത് കുമാര്‍ പ്രവീണ്‍, അമോല്‍ കലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ യാഹവ്, പരശുറാം വാഗ്‌റാം എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ ബാഗ്ലൂരിലെ വസതിക്ക് മുന്നില്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം