
കാസര്‍കോട് : കര്‍ണാടകയിലെ മൈസൂരില്‍ പിക്കപ്പ് ലോറിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. കാസര്‍കോട് ഉളിയത്തടുക്കയിലെ ജുനൈദ് (26), സുഹൃത്തായ ഉളിയത്തടുക്ക എസ്പി നഗറിലെ ഉസ്മാന്റെ മകന്‍ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൈസൂര്‍ ബംഗളൂരു റൂട്ടില്‍ എല്‍വാര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
ജുനൈദും അസ്ഹറുദ്ദീനും സഞ്ചരിച്ച കെഎല്‍ 14 യു 436 നമ്പര്‍ പിക്കപ്പ് ലോറിയില്‍ എതിരെ വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവരും തത്ക്ഷണം മരണപ്പെട്ടു. പിക്കപ്പ് ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. അണങ്കൂരിലെ റിക്ഷാ ഡ്രൈവറാണ് മരിച്ച ജുനൈദ്.
ഖദീജയാണ് അസ്ഹറുദ്ദീന്റെ മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സിക്കന്തര്‍ ഫൈസല്‍, ഇര്‍ഫാന്‍, താഹിറ, മുബീന, ഷഹല, റാഹില.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam