കന്നുകാലികളെ മോഷ്‌ടിച്ചെന്ന് ആരോപണം; രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

Web Desk |  
Published : Jun 13, 2018, 08:57 PM ISTUpdated : Oct 02, 2018, 06:32 AM IST
കന്നുകാലികളെ മോഷ്‌ടിച്ചെന്ന് ആരോപണം; രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

Synopsis

കന്നുകാലികളെ മോഷ്‌ടിച്ചെന്ന് ആരോപിച്ച്‌ രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡ‌ിലെ ഗൊഡ്ഡ ജില്ലയില്ലാണ് സംഭവം.

പാ‌റ്റ്ന: കന്നുകാലികളെ മോഷ്‌ടിച്ചെന്ന് ആരോപിച്ച്‌ രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡ‌ിലെ ഗൊഡ്ഡ ജില്ലയില്ലാണ് സംഭവം. കന്നുകാലികളെ മോഷ്‌ടിക്കാനെത്തിയെന്ന് ആരോപിച്ച് അഞ്ചംഗ സംഘത്തെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് രണ്ട് പേര്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടതിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മറ്റൊരാൾ ഇയാളുടെ സഹായിയാണെന്നും പൊലീസ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാല് ​ഗ്രാമീണരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ കന്നുകാലികൾ മോഷണം പോകുന്നുണ്ടെന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് മോഷ്ടാക്കളെ പിടികൂടാൻ നാട്ടുകാർ കാവൽ നിൽക്കുന്നതും പതിവാക്കിയിരുന്നു. ഇതിനിടയിലാണ് സംഭവം.

അഞ്ചംഗ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടിയ വിവരമറിഞ്ഞ കൂടുതല്‍ ഗ്രാമീണര്‍ ഇവിടേക്കെത്തുകയും പിടികൂടിയവരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും എല്ലാവർക്കുമെതിരെയും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ
സുബ്രഹ്മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ