പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണം. നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ​ഗോവിന്ദൻ.

കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. മുതിർന്ന സിപിഎം അം​ഗം ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ടി.കെ ഗോവിന്ദൻ. തളിപ്പറമ്പിൽ പികെ ശ്യാമളക്കെതിരെ ടികെ ​ഗോവിന്ദൻ മത്സരിക്കും. പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണം. നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ​ഗോവിന്ദൻ. പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News