കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന് സംശയിച്ച് ചെന്നൈയിൽ രണ്ട് പേരെ ആൾക്കൂട്ടം  മർദ്ദിച്ചു

Web Desk |  
Published : Jul 02, 2018, 01:09 PM ISTUpdated : Oct 02, 2018, 06:46 AM IST
കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന് സംശയിച്ച് ചെന്നൈയിൽ രണ്ട് പേരെ ആൾക്കൂട്ടം  മർദ്ദിച്ചു

Synopsis

ഏഴുപേരടങ്ങുന്ന സംഘമാണ് ചെന്നൈയിൽ അക്രമത്തിന് നേതൃത്വം നൽകിയത് സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ചുള്ള ആൾക്കൂട്ടമർദ്ദനങ്ങൾ ഇന്ത്യയിൽ തുടർക്കഥയാകുന്നു. രണ്ട് ദിവസം മുമ്പാണ് അഞ്ചു പേരെ മഹാരാഷ്ട്രയിൽ‌ ആൾക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിയെടുക്കാൻ വന്നവരെന്ന് സംശയിച്ച് കല്ലും വടിയും ഉപയോ​ഗിച്ച് നിർദ്ദയം തല്ലിക്കൊല്ലുകയായിരുന്നു. സമാനമായ രീതിയിലാണ് ചെന്നൈയിലും സംഭവിച്ചിരിക്കുന്നത്. ചെന്നൈ മെട്രോയിലെ ജീവനക്കാരായ രണ്ടുപേരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

പെൺകുട്ടികളോട് സംസാരിക്കാൻ ശ്രമിച്ചത് കൊണ്ടാണ്  മഹാരാഷ്ട്രയിൽ യുവാക്കളെ തട്ടിപ്പുകാരെന്ന് സംശയിച്ചത്. എല്ലാവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏഴുപേരടങ്ങുന്ന സംഘമാണ് ചെന്നൈയിൽ അക്രമത്തിന് നേതൃത്വം നൽകിയത്. രണ്ട് മാസം മുമ്പ് ആസ്സാമിൽ രണ്ട് യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നിരുന്നു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ