
മുംബൈ: മഴ പെയ്ത് റോഡിൽ രൂപപ്പെട്ട കുഴികളടയ്ക്കാൻ മുംബൈയിൽ ക്യാംപെയ്ൻ നടത്തുകയാണ് ഒരു കൂട്ടം ആളുകൾ. മഴ കനത്തതോ റോഡിൽ വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമായും ഇരു ചക്രവാഹന യാത്രികർക്കാണ് ഈ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത്. പ്രധാനമായും രണ്ട് പേരാണ് മുംബൈ റോഡുകളിലെ കുഴികൾ മൂടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇർഫാൻ മച്ചിവാല, മുഷ്താഖ് അൻസാരി എന്നിവരാണ് ആ രണ്ടു പേർ.
തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വമെന്ന രീതിയിലാണ് ഇവർ ഇരുവരും ഈ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇരുപത്തഞ്ചോളം കുഴികളാമ് ഇവർ ഇരുവരും ചേർന്ന മൂടിയത്. ഇവിടെ മാത്രമല്ല താനെയിലും മറ്റ് അയൽപ്രദേശങ്ങളിലും മൺസൂൺ എത്തുന്നതോടെ ജനജീവിതം ദുരിതമാണ്. കൃത്യതയില്ലാത്ത ടാറിംഗ് സംവിധാനമാണ് റോഡുകളിലെ കുഴികൾക്ക് കാരണമായിത്തീരുന്നതെന്നാണ് ഇവർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam