ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് ചത്ത സംഭവം; രണ്ട് പേര്‍ക്ക് സസ്‍പെന്‍ഷന്‍

By Web DeskFirst Published Aug 7, 2016, 9:06 AM IST
Highlights

ജയ്‍പൂര്‍: രാജസ്ഥാനിൽ ഗോശാലയിലെ ജീവനക്കാർ പണിമുടക്കിയതിനെതുടർന്ന് 500 പശുക്കൾ പട്ടിണികിടന്നു ചത്ത സംഭവത്തിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി വസുന്ധര രാജെ ഉത്തരവിട്ടു

ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് ജയ്പൂരിലെ ഹിംഗോനിയയിലെ ഗോശാലയിൽ 200ഓളം ജീവനക്കാർ പണിമുടക്കിയതോടെയാണ് രണ്ടാഴ്ചയ്ക്കിടെ 500 പശുക്കൾ ചത്തത്. ജയ്പൂർ മുൻസിപ്പൽ കോർ‍പ്പറേഷനും തൊഴിലാളികളെ എത്തിച്ച കരാർ കമ്പനിയും തമ്മിലുള്ള ത‍ർക്കമാണ് തൊഴിലാളികൾക്ക് ശമ്പളം മുടങ്ങാൻ കാരണം.
ജോലിയിൽ വീഴ്ച വരുത്തിയ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ  സസ്പെൻഡ് ചെയ്ത ബിജെപി സർക്കാർ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. ഗോശാല സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി വസുന്ധരെ രാജെ ട്വീറ്റ് ചെയ്തു.

8,000 ലേറെ പശുക്കളാണ് ഗോശാലാലയിൽ ഉണ്ടായിരുന്നത്. ഭക്ഷണം കിട്ടാതെയും തൊഴുത്തിലെ ചാണകക്കുഴിൽ ആണ്ട് പോയുമാണ് പശുക്കൾ ചത്തത്.  വർഷം തോറും 20 കോടി രൂപയാണ് ഗോസംരക്ഷണത്തിനായി രാജസ്ഥാൻ സർക്കാർ മാറ്റിവയ്ക്കുന്നത്. സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഗോരക്ഷാപ്രവർത്തകർ എന്ന പേരിൽ അക്രമം നടത്തുന്നവർ സാമുഹ്യവിരുദ്ധരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് പിന്നാലെ രാജ്യത്ത് അറവുശാലകൾ നിരോധിക്കണമെന്ന് ഗോരാക്ഷാ ദൾ ആവശ്യപ്പെട്ടു. ഗോവധത്തിനുള്ള ശിക്ഷ കൂട്ടണമെന്നും ആവശ്യപ്പെട്ട ഗോരക്ഷാദൾ പ്രധാനമന്ത്രിക്ക് കത്തെഴുതി

 

click me!