
ബേണ്‍: സ്വിറ്റ്സര്‍ലാന്‍റിലെ ആല്‍പ്സ് പര്‍വ്വത നിരകളില്‍ ചെറുവിമാനം തകര്‍ന്ന് 20 ലേറെ പേര്‍ മരിച്ചു. രണ്ട് വിമാനങ്ങളാണ് വ്യത്യസ്ത സമയങ്ങളിലായി ആല്‍പ്സില്‍ അപകടത്തില്‍ പെട്ടത്. നാല് പേരടങ്ങിയ കുടുംബം സഞ്ചരിച്ച ചെറുവിമാനം തകര്‍ന്ന് വീണ് മുഴുവന്‍ പേരും മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മറ്റൊരു വിമാനം ആല്‍പ്സില്‍ തകര്‍ന്നു വീണത്.
17 യാത്രക്കാര്‍ക്കും രണ്ട് പൈലറ്റുമാര്‍ക്കും സഞ്ചരിക്കാവുന്ന വിമാനമാണ് തകര്‍ന്നത്. ഇതില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അപകടം നടന്ന സ്ഥലത്ത് സ്വിറ്റ്സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കടലില്‍നിന്ന് 2450 മീറ്റര്‍ ഉയരത്തിലാണ് വിമാനം തകര്‍ന്നത്. മുഴുവന്‍ യാത്രക്കാരും മരിച്ചതായാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam