
കൊല്ലം: കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവർമാർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. കൊട്ടാരക്കര നെല്ലിക്കുന്നത്താണ് അപകടം. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു ബസിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam