അഭിമന്യു വധം: രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ

Web desk |  
Published : Jul 12, 2018, 10:06 AM ISTUpdated : Oct 04, 2018, 03:00 PM IST
അഭിമന്യു വധം: രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ

Synopsis

പാർട്ടിയുടെ ഓപ്പറേഷൻസ് വിഭാ​ഗം നേതാവായ ഷാജഹാൻ. ആയോധനകലകളിൽ വിദ​ഗ്ദ്ധനായ ഷിയാസ് അലി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

ആലപ്പുഴ: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ ആലപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാൻ, ഷിയാസ് സലീം എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 

എസ്ഡിപിഐയുടെ പ്രധാന പ്രവർത്തകരാണ് പിടിയിലായവരെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. കായികമായ അക്രമങ്ങളടക്കമുള്ള എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആളാണ് പാർട്ടിയുടെ ഓപ്പറേഷൻസ് വിഭാ​ഗം നേതാവായ ഷാജഹാൻ. ആയോധനകലകളിൽ വിദ​ഗ്ദ്ധനാണ് ഷിയാസ് അലി. 

അഭിമന്യു കൊലപ്പെട്ട സംഭവത്തെക്കുറിച്ച് ഇരുവർക്കും അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇവരുടെ ലാപ്പ്ടോപ്പും മൊബൈലും പരിശോധിച്ചതിൽ മതസ്പർധ വളർത്തുന്ന പല രേഖകളും കണ്ടെത്തിട്ടുണ്ട്. അഭിമന്യു വധത്തെ തുടർന്ന് ഏറ്റവും കൂടുതൽ എസ്ഡ‍ിപിഐ പ്രവർത്തകർ അറസ്റ്റിലായത് ആലപ്പുഴയിൽ നിന്നാണ്. ഒരൊറ്റ ദിവസം മാത്രം എൺപതിലേറെ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉടൻ രാജ്യം വിടണം, പാസ്പോർട്ട് രേഖകൾ കയ്യിൽ കരുതണം, എംബസിയുമായി ബന്ധപ്പെടണം'; ഇറാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി