ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചു; ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് യുവതികൾക്ക് നേരെ ചൂരൽ പ്രയോഗം

Published : Sep 03, 2018, 03:16 PM ISTUpdated : Sep 10, 2018, 05:19 AM IST
ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചു; ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് യുവതികൾക്ക് നേരെ ചൂരൽ പ്രയോഗം

Synopsis

സ്വവര്‍ഗ്ഗാനുരാഗം നിഷേധിച്ച ‌ഷരിയത്ത് നിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു യുവതികൾക്ക് നേരെ മർദ്ദനം. ഇതാദ്യമായാണ് ‌ഷരിയത്ത് നിയമം ലംഘിച്ചതിന്റെ പേരിൽ മലേഷ്യയിൽ സ്ത്രീകൾ ചൂരൽ പ്രയോഗത്തിന് ഇരകളാകുന്നത്.   

കോലലംപൂർ: ഇസ്ലാമിക നിയമങ്ങൾ ലംഘിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് യുവതികൾക്ക് നേരെ ചൂരൽ പ്രയോഗം. സ്വവര്‍ഗ്ഗാനുരാഗം നിഷേധിച്ച ‌ഷരിയത്ത് നിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു യുവതികൾക്ക് നേരെ മർദ്ദനം. ഇതാദ്യമായാണ് ‌ഷരിയത്ത് നിയമം ലംഘിച്ചതിന്റെ പേരിൽ മലേഷ്യയിൽ സ്ത്രീകൾ ചൂരൽ പ്രയോഗത്തിന് ഇരകളാകുന്നത്.   

മലേഷ്യയിലെ വടക്കൻ ടെറങ്ങ്ഗണിലെ ഒരു തെരുവിൽവച്ചാണ് കാറിനുള്ളിൽനിന്നും 22ഉം,32ഉം വയസുള്ള രണ്ട് യുവതികളെ ഇസ്ലാമിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.സംഭവത്തിൽ യുവതികൾക്ക്  ആറ് തവണ ചൂരൽ പ്രയോഗവും 800 ഡോളർ പിഴയും ശരിയ ഹൈക്കോടതി വിധിച്ചു. ഏപ്രിൽ മാസമായിരുന്നു സംഭവം. അറസ്റ്റിലായവരുടെ വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 

സംഭവത്തിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാണ്. മുസ്ലീം ഭൂരിപക്ഷമായ മലേഷ്യ സ്വവര്‍ഗ്ഗാനുരാഗികളായവർക്ക് അനുയോജ്യമായ രാജ്യമല്ലെന്നും  പ്രതിഷേധക്കാർ പറയുന്നു. ക്രൂരവും അനീതി പൂർവ്വവുമായ ശിക്ഷയാണിത്. മലേഷ്യയിൽ ഇത്തരം ചൂരൽ ശിക്ഷകൾ നല്‍കുന്ന നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണലിന്റെ മലേഷ്യൻ തലവൻ ഗ്വെൻ ലീ പറഞ്ഞു. രാജ്യത്ത് സ്വവര്‍ഗ്ഗാനുരാഗികളായ ആളുകളെ മാത്രം ലക്ഷ്യം വച്ചാണ് ഇത്തരം ചൂരൽ ശിക്ഷകൾ നടപ്പിലാക്കുന്നതെന്ന് ട്രാൻസ്ജെൻഡർ റൈറ്റ്സ് ഗ്രൂപ് ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് സംഘടനയിലെ അംഗമായ തിലക സുലൈത്തിരെ പറഞ്ഞു. 

മലേഷ്യയിൽ എൽജിബിടിയുടെ പ്രവർത്തനങ്ങളോട് എതിർപ്പ് ശക്തമാണ്. സ്വവർഗരതിക്കെതിരെ ഇസ്ലാമിക നിയമവകുപ്പ് മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊതുയിടത്തിൽനിന്നും എൽജിബിടി പ്രവർത്തകരുടെ ചിത്രങ്ങൾ പൊലീസ് നീക്കം ചെയ്തു. കൂടാതെ മലേഷ്യയിലെ തെക്കൻ സംസ്ഥാനമായ നെഗുരി സെംബിലനിൽ ഒരു ട്രാൻസ്ജെന്റർ സ്ത്രീ അതിക്രൂരമായി ആക്രമിക്കപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്
7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'