യു ഫെസ്റ്റ്; അഞ്ചാം ഘട്ടം അബുദാബിയില്‍ അരങ്ങേറി

Published : Nov 25, 2017, 12:47 AM ISTUpdated : Oct 05, 2018, 12:52 AM IST
യു ഫെസ്റ്റ്; അഞ്ചാം ഘട്ടം അബുദാബിയില്‍ അരങ്ങേറി

Synopsis

അബുദാബി: ജന്മനാടിന്‍റെ കലോത്സവ ഓര്‍മ്മകള്‍ പുതുക്കി യു ഫെസ്റ്റ് അഞ്ചാം ഘട്ടം അബുദാബിയില്‍ അരങ്ങേറി. യുഎഇയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2017ന്‍റെ അഞ്ചാംഘട്ട മത്സരങ്ങള്‍ അബുദാബി ഡ്യൂണ്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് നടന്നത്. കലോത്സവത്തില്‍ എമിറേറ്റിലെ പന്ത്രണ്ട് സ്കൂളുകളില്‍  നിന്നായി എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പതിനേഴു ഇനങ്ങളിലായി മാറ്റുരച്ചു.

നാട്യ ഇനങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. ആസ്വാദകരുടെ പങ്കാളിത്തം കൊണ്ട് കഴിഞ്ഞ മൂന്നാഴ്ചകളിലായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നടക്കുന്ന മത്സരങ്ങള്‍ ശ്രദ്ധേയമായി. കേരളത്തില്‍ നിന്നെത്തിയ പതിനൊന്ന് പേരടങ്ങിയ പാനലാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. അടുത്തമാസം രണ്ടിന് ദുബായി ഇത്തിസലാത്ത് അക്കാദമിയില്‍വച്ചു നടക്കുന്ന മെഗാ ഫൈനലിലൂടെ രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്