പ്രവാസ ലോകത്ത് നിന്നും സന്തോഷ വാർത്ത; സന്ദർശകരായെത്തുന്ന കുട്ടികൾക്ക് വിസാ ഫീസിൽ ഇളവ്

Web Desk |  
Published : Jul 16, 2018, 10:37 PM ISTUpdated : Oct 04, 2018, 03:04 PM IST
പ്രവാസ ലോകത്ത് നിന്നും സന്തോഷ വാർത്ത; സന്ദർശകരായെത്തുന്ന കുട്ടികൾക്ക് വിസാ ഫീസിൽ ഇളവ്

Synopsis

18 വയസിൽ താഴെയുള്ളവർക്കാകും ഇളവ് ലഭിക്കുക

ദുബൈ: യു എ ഇ യിൽ നിന്നാണ് പ്രവാസികൾക്ക് സന്തോഷ വാർത്ത. രാജ്യം സന്ദർശിക്കാനെത്തുന്ന വിദേശികളുടെ കുട്ടികളുടെ വിസ ഫീസിനത്തിൽ ഇളവ് വരുത്താൻ തീരുമാനിച്ചു. യുഎഇ മന്ത്രിസഭയുടെതാണ് തീരുമാനം.

വർഷത്തിൽ ജൂലൈ 15 മുതൽ സെപ്തംബർ 15 വരെയുള്ള കാലയളവിലായിരിക്കും ഇളവ് ലഭിക്കുകയെന്ന് യു എ ഇ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 18 വയസിൽ താഴെയുള്ളവർക്കാകും ഇളവ് ലഭിക്കുക. സന്ദർശക വിസയിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികൾക്കും ഗൾഫിലെത്താനുള്ള അവസരം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദ സഞ്ചാരം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. ജൂലൈ മുതൽ സെപ്തംബർ വരെ വിനോദ സഞ്ചാര സീസണായാണ് അറിയപ്പെടുന്നത്.

ട്രാൻസിറ്റ് വിസയിൽ യുഎഇയിൽ എത്തുന്നവർക്ക് രണ്ട് ദിവസം വരെ ഫീസില്ലാതെ രാജ്യത്ത് തങ്ങാമെന്നും തീരുമാനിച്ചിട്ടുണ്ട്. 50 ദിർഹം അധികം നൽകിയാൽ രണ്ട് ദിവസം കൂടി യുഎഇ യിൽ തങ്ങാനും അവസരം ലഭിക്കും. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യു എ ഇയെ മാറ്റാൻ നടപടികൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി