കാണ്ഡഹാര്‍ സ്ഫോടനത്തില്‍ മരിച്ച യുഎഇ പൗരന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി

Web Desk |  
Published : Jan 12, 2017, 07:15 PM ISTUpdated : Oct 05, 2018, 12:50 AM IST
കാണ്ഡഹാര്‍ സ്ഫോടനത്തില്‍ മരിച്ച യുഎഇ പൗരന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി

Synopsis

ദുബായ്: അഫ്ഗാനിസ്താന്‍ കാന്തഹാറിലെ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരിച്ച സംഭവത്തില്‍ ലോക രാഷ്ട്രങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രക്തസാക്ഷികളായവര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തി.  

യു.എ.ഇ പൗരന്മാരുടെ മരണത്തെ രക്തസാക്ഷിത്വമായാണ് രാജ്യവും അന്താരാഷ്ട്ര സമൂഹവും കാണുന്നത്. രാഷ്ട്ര നേതാക്കളും ജനങ്ങളും സമൂഹവും രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. 
സംഭവത്തില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അഗാധ ദുഖം രേഖപ്പെടുത്തി. രക്തസാക്ഷികളായവര്‍ക്ക് വേണ്ടി അദ്ദേഹം പ്രാര്‍ഥന നടത്തുകയും ചെയ്തു. പൗരന്മാരുടെ മരണത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അനുശോചിച്ചു. 

ലോകത്ത് എല്ലായിടത്തുമുള്ള മാനുഷിക ദൗത്യങ്ങളില്‍ യു.എ.ഇക്ക് പങ്കുണ്ടെന്നതിനാല്‍ രാഷ്ട്ര നേതൃത്വത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വഞ്ചനാത്മകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് നന്മ പ്രോത്സാഹിപ്പിക്കാനും സഹായം നീട്ടുവാനും പ്രത്യാശ ഉളവാക്കാനുമുള്ള യു.എ.ഇയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്‌ളെന്ന് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും അപായകരമായ ഭീകരതയെയും തീവ്രാദ പ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ അന്താരാഷ്ട്ര യജ്ഞങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. ആക്രമണത്തെ ഇസ്ലാമിക സഹകരണ സംഘടനയായ ഒ.ഐ.സി അപലപിക്കുകയും യു.എ.ഇയെ അനുശോചനം അറിയിക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്