
യുഎഇ: ആദ്യമായി ബഹിരാകാശ യാത്ര നടത്താനുള്ള തയ്യറെടുപ്പിലാണ് യുഎഇ. ബഹിരാകാശ യാത്രികരാകാൻ രണ്ടുപേരെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഹസ്സാ ആലി അബ്ദാൻ ഖൽഫാൻ ആൽ മൻസാരിയും സേഫ് മെഫ്താഹ്ഹമദ് അൽ നയാസിയുമാണ് തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേർ. നാലായിരം പേരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
അവസാനഘത്തിൽ തെരഞ്ഞെടുത്തത് ഒൻപത് പേരെയാണ്. അവരിൽ നിന്നാണ് രണ്ട് പേരെ യാത്രികരായി നിശ്ചയിച്ചിരിക്കുന്നത്. റഷ്യൻ സ്പേസ് ഏജൻസിയായ റാസ്മോക്കസിൽ നടന്ന തീവ്ര പരിശീലനങ്ങൾക്ക് ശേഷമാണ് ഇവരെ അയയ്ക്കുന്നത്. അമേരിക്കയുടെയും റഷ്യയുടെയും യാത്രികർക്കൊപ്പം ഇവരിൽ ഒരാൾ അടുത്ത വർഷം ഏപ്രിൽ 19ന് ബഹിരാകാശത്തേയ്ക്ക് യാത്ര തിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam