
റിയാദ്: സൗദി വനിതകൾക്ക് ഓൺലൈൻ ടാക്‌സി സർവീസ് മേഖലയിൽ കൂടുതൽ തൊഴിലവസരമൊരുങ്ങുന്നു. പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ യൂബറാണ് വനിതകളെ ടാക്സി ഡ്രൈവർമാരാക്കാൻ തയ്യാറാവുന്നത്.
ജൂണ്‍ മാസം മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.റിയാദ്, ജിദ്ദ, ദമ്മാം ഉള്‍പ്പടെയുള്ള പട്ടണങ്ങളിലാണ് വനിതകൾക്കായുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവർത്തിക്കുന്നത്.
നിലവില്‍ സൗദിയിൽ യാത്രകൾക്കായി സ്ത്രീകൾ ആശ്രയിക്കുന്നത് പുരുഷന്മാർ ഓടിക്കുന്ന വാഹനങ്ങളാണ്.എന്നാൽ വരുന്ന ജൂണിൽ വനിതകൾക്ക് ഡ്രൈവിംഗ് ലൈസെൻസ് അനുവദിച്ചു തുടങ്ങുന്നതോടെ സ്ത്രീകൾക്ക് പുരുഷ ഡ്രൈവർമാരെ ആശ്രയിക്കുന്നത് ഒഴിവാക്കാം.
ഈ സാഹചര്യത്തിലാണ് ജൂൺ മുതൽ വനിതകളെ ഓൺലൈൻ ടാക്സി കാറുകളുടെ ഡ്രൈവർമാരായി നിയമിക്കാൻ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ യൂബര്‍ ആലോചിക്കുന്നത്.
യൂബര്‍ ടാക്സി ഡ്രൈവർ ആകുന്നതിനായി 20 വയസ്സില്‍ താഴെ പ്രായമുള്ളവരെ പരിഗണിക്കില്ല.സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസെൻസ് നൽകാനുള്ള നിയമം പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 78 ശമതാനം വനിതകളാണ് തങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
റിയാദ്, ജിദ്ദ, ദമ്മാം ഉള്‍പ്പടെയുള്ള പട്ടണങ്ങളിലാണ് വനിതകൾക്കായുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവർത്തിക്കുന്നത്. അമേരിക്കയിൽ നിന്നും യുറോപ്പില്‍ നിന്നുമുള്ള വിദഗ്ദരായ വനിതകളാണ് ഇവിടെ സ്വദേശി വനിതകൾക്ക് ഡ്രൈവിംഗിൽ പരിശീലനം നലകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam