രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയില്‍

Published : Nov 24, 2018, 08:14 AM IST
രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയില്‍

Synopsis

രാമക്ഷേത്ര നിർമ്മാണത്തിനായി ശേഖരിച്ച ഇഷ്ടികളും മണ്ണുമായി മൂവായിരത്തോളം ശിവസേന പ്രവർത്തകരും അയോദ്ധ്യയിൽ എത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം

ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ശിവസേന നടത്തുന്ന ചലോ അയോദ്ധ്യ പരിപാടിയുടെ ഭാഗമായി ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയിൽ എത്തും. രാമക്ഷേത്ര നിർമ്മാണത്തിനായി ശേഖരിച്ച ഇഷ്ടികളും മണ്ണുമായി മൂവായിരത്തോളം ശിവസേന പ്രവർത്തകരും അയോദ്ധ്യയിൽ എത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.

രാമക്ഷേത്രം ഉടൻ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് ശിവസേന അയോദ്ധ്യയിൽ നടത്താനിരുന്ന റാലിക്ക് യു.പി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. റാലിക്ക് പകരം അയോദ്ധ്യയിലെ തർക്കഭൂമി സന്ദർശിക്കുന്ന ഉദ്ധവ് സന്യാസികളുമായി കൂടിക്കാഴ്ച്ച നടത്തും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഫ്സിആർഎ നിയമ ഭേദഗതി: അമിത് ഷായ്ക്ക് കത്തയച്ച് കത്തോലിക്കാ മെത്രാൻ സമിതി; ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യം
എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച; കേരളത്തിലെ എംപിമാർ വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ