ലീഗിന് തിളക്കമായി മഞ്ചേരി എന്ന പൊന്നാപുരം കോട്ട; റഹ്മത്തുള്ളക്ക് 57000ലേറെ വോട്ടുകളുടെ വിജയം

Published : May 04, 2026, 06:41 PM IST
ADV. M. RAHMATHULLA

Synopsis

57887 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ലീഗിന്‍റെ അഡ്വ. എം. റഹ്മത്തുള്ള വിജയിച്ചത്. റഹ്മത്തുള്ള 113622 വോട്ടുകളും, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. എം. മുസ്‌തഫ 55735 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പത്മശ്രീ അജിത്ത് 13423 വോട്ടുകളും നേടി.

മഞ്ചേരി: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം. റഹ്മത്തുള്ളക്ക് തകര്‍പ്പന്‍ വിജയം. 57887 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ലീഗിന്‍റെ അഡ്വ. എം. റഹ്മത്തുള്ള വിജയിച്ചത്. റഹ്മത്തുള്ള 113622 വോട്ടുകളും, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. എം. മുസ്‌തഫ 55735 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പത്മശ്രീ അജിത്ത് 13423 വോട്ടുകളും നേടി.

മുസ്ലീം ലീഗിന്‍റെ പൊന്നാപുരം കോട്ടയെന്നാണ് എല്ലാ കാലവും മഞ്ചേരി അറിയപ്പെട്ടിരുന്നത്. സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പടെയുള്ളവര്‍ മഞ്ചേരിയില്‍ നിന്ന് നിയമസഭയത്തിലെത്തിയിട്ടുണ്ട്. മാത്രമല്ല, മഞ്ചേരി മണ്ഡലം രൂപീകൃതമായ കാലം മുതൽ യുഡിഎഫിനെ, പ്രത്യേകിച്ച് മുസ്ലീം ലീഗിനെയാണ് അവിടുത്തെ വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നത്.

2021- ൽ 78,836 വോട്ടുകൾ നേടി അഡ്വ. യു.എ. ലത്തീഫ് ഈ യുഡിഎഫ് കോട്ട കാക്കുകയായിരുന്നു. 14,573 വോട്ടിന്‍റെ ഭൂരിപക്ഷവും അന്ന് ലീഗ് സ്ഥാനാര്‍ഥി മണ്ഡലത്തിൽ നേടി. ഘടകക്ഷി സീറ്റിൽ സിപിഐയുടെ നാസർ ഡിബോണക്ക് 2021-ല്‍ 64,263 വോട്ടുകളാണ് നേടാനായത്. 11,350 വോട്ടുകള്‍ മാത്രം കഴിഞ്ഞവട്ടം നേടിയ എന്‍ഡിഎ മത്സര ചിത്രത്തിലേ ഇല്ലായിരുന്നു എന്ന് പറയാം.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്തെന്ന് പരിശോധിക്കുമെന്ന് സജി ചെറിയാൻ; 'ആരും അഹങ്കരിക്കേണ്ട, അടുത്ത തവണ കരയേണ്ടി വരും'
ഇടതുകോട്ട വിറപ്പിക്കാൻ യുഡിഎഫിന് ആയില്ല; നെടുമങ്ങാട് വിജയിച്ച് കയറി എൽഡിഎഫ്