യുഡിഎഫ് ഹര്‍ത്താല്‍ നിമിഷങ്ങള്‍ക്കകം വീണ്ടും മാറ്റി

By Web DeskFirst Published Oct 4, 2017, 8:32 PM IST
Highlights

‍വേങ്ങര: യുഡിഎഫ് ഈ മാസം 13ന് സംസ്ഥാനത്ത് നടത്താനിരുന്ന ഹര്‍ത്താല്‍ തീയതി വീണ്ടും മാറ്റി. ഒക്‌ടോബര്‍ 16ന് ഹര്‍ത്താല്‍ നടത്താനാണ് ഒടുവിലത്തെ തീരുമാനം. ഹര്‍ത്താല്‍ തീയതി 12ലേക്ക് മാറ്റി നിമിഷങ്ങള്‍ക്കകമാണ് 16ന് നടത്താന്‍ തീരുമാനിച്ചത്. അണ്ടര്‍-17 ലോകകപ്പ് മല്‍സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിനാല്‍, ഹര്‍ത്താലില്‍നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഹര്‍ത്താല്‍ 12ലേക്ക് മാറ്റിയത്. ഒക്‌ടോബര്‍ 13ന് കൊച്ചിയില്‍ രണ്ടു മല്‍സരങ്ങളാണുള്ളത്. മല്‍സരം കാണുന്നതിനായി വിദേശികള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ എത്തുമെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് കായികകേരളത്തിന്റെ ഉത്തരവാദിത്വമാണെന്നും കായികമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ജിഎസ്‌ടിയിലൂടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രേഖപ്പെടുത്താനും ഇന്ധനവില വർധനയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താലെന്ന് മലപ്പുറം വേങ്ങരയിൽ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്.

ഇന്ധനവില ലഘൂകരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

click me!