
തിരുവനന്തപുരം: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന ഹർത്താലിനു മാറ്റമില്ലെന്നു കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയ ബാധിത പ്രദേശങ്ങളിൽ ജനജീവിതത്തെ ബാധിക്കാതെയാകും ഹർത്താൽ നടത്തുക
കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹര്‍ത്താൽ. പാൽ, പത്രം, ആശുപത്രി, എയര്‍പോർട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ രാവിലെ ഒൻപതു മുതൽ മൂന്നുവരെ ഭാരത് ബന്ദ് നടത്തുന്നതിനാണു തീരുമാനിച്ചിരുന്നത്.
എൽഡിഎഫും തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയതലത്തിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്താൻ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. മുഴുവൻ ഇടതുകക്ഷികളും സഹകരിക്കും. തിങ്കളാഴ്ചത്തെ ഹർത്താൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തില്ലെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam