പത്തനംതിട്ട കലക്ട്രേറ്റ് മാര്‍ച്ചിനിടെ യുഡിഎഫ് നേതാക്കള്‍ക്ക് മര്‍ദ്ദനം; പരാതിയുമായി ജില്ലാ നേതൃത്വം

By Web TeamFirst Published Feb 16, 2019, 5:51 PM IST
Highlights

വീണാ ജോർജ് എംഎൽഎയ്ക്കെതിരെ യുഡിഎഫ് പത്തനംതിട്ട കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് മർദ്ദനം ഉണ്ടായെന്നാണ് പരാതി. 

പത്തനംതിട്ട: പത്തനംതിട്ട കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് നേതാക്കളെ പൊലീസ് മർദ്ദിച്ചതായി ആരോപണം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ കവർന്നെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച്  യുഡിഎഫ് പത്തനംതിട്ട കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് മർദ്ദനം ഉണ്ടായെന്നാണ് പരാതി. 

പ്രകടനമായെത്തിയ പ്രവർത്തകർ കലക്‌ട്രേറ്റിനുള്ളിലേക്ക് കടന്നതിനാൽ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ വച്ച്  ഡിസിസി പ്രസിഡൻറ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. ഇവിടെ വച്ചും അറസ്റ്റിലായ നേതാക്കളെ ജാമ്യത്തിലിറക്കാൻ എത്തിയ നേതാക്കൾക്ക് സ്റ്റേഷനിൽവച്ചും മർദനമേറ്റെന്ന് യുഡിഎഫ്  ജില്ലാ നേതൃത്വം ആരോപിച്ചു.  നേതാക്കളെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 

click me!