
കൊച്ചി: യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയിൽ ചേരും. ശബരിമല വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നിലപാടുകളും നടപടികളുമാണ് പ്രധാന ചർച്ചാ വിഷയം. വിശ്വാസ സംരക്ഷണത്തിനൊപ്പം ശബരിമലയിലെ സൗകര്യങ്ങളിലെ കുറവും ക്രമീകരണങ്ങളിലെ പിഴവുകളും വരും ദിവസങ്ങളിൽ മുഖ്യവിഷയമാക്കാനാണ് ആലോചന.
ഇക്കാര്യത്തിൽ തുടർ സമരപരിപാടികൾക്ക് രൂപ നൽകും. കേന്ദ്ര നേതാക്കൾ അടക്കമുളളവരെ ശബരിമലയിൽ എത്തിക്കുന്നതും പരിഗണനയിലുണ്ട്. ഒപ്പം കെ.ടി ജലീലിനെതിരെയുള്ള സമരപരിപാടികളും യോഗം ചർച്ച ചെയ്യും. നവകേരള നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam