
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ,ആയിരുന്ന പി.ബി.അബ്ദുൽ റസാഖിനു ചരമോപചാരമർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. അർപ്പണബോധമുള്ള നേതാവായിരുന്നു റസാഖെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.
മതേതരത്വത്തിന് വേണ്ടിയും കാസർക്കോടിന്റെ വികസനത്തിന് വേണ്ടിയും നില കൊണ്ട മനുഷ്യസ്നേഹിയായിരുന്നു റസാഖെന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു. വർഗ്ഗീയ ശക്തികളെ തടയിടുന്നതിനും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മരണം വരെ പോരാടിയ നേതാവായിരുന്നു അബ്ദുൾ റസാഖെന്ന് പ്രതിപക്ഷ നേതാവെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
അതേസമയം ജെഡിഎസ് ദേശീയനേതൃത്വത്തിന്റെ നിർദേശാനുസരണം മാത്യു ടി.തോമസ് രാജിവച്ചതിന് പിന്നാലെ ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കാനിരിക്കുന്ന കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam