സ്ത്രീധനം വര്‍ധിക്കാന്‍ കാരണമെന്ത്; വിചിത്രമായ ഉത്തരവുമായി മഹാരാഷ്ട്രയിലെ പാഠപുസ്തകം

By Web DeskFirst Published Feb 2, 2017, 11:29 AM IST
Highlights

ദില്ലി: പെണ്‍കുട്ടികളുടെ വൈരൂപ്യമാണ് സ്ത്രീധനം വര്‍ധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം. പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിലാണ്  വിചിത്രമായ കണ്ടെത്തല്‍. സ്ത്രീധനം സാമൂഹ്യ തിന്മയാണ് എന്നു പഠിപ്പിക്കാന്‍ ചേര്‍ത്ത പാഠഭാഗത്താണ് സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശം കടന്നുകൂടിയത്.  

സോഷ്യോളജി പാഠപുസ്തകത്തിലെ 'ഇന്ത്യയിലെ പ്രധാന സാമൂഹിക പ്രശ്‌നങ്ങള്‍' എന്ന  അധ്യായത്തിലാണ് സ്ത്രീധനത്തിനു കാരണങ്ങള്‍ കണ്ടെത്തുന്നത്. വിരൂപകളായ സ്ത്രീകള്‍ക്ക് വിവാഹം നടക്കാന്‍ പ്രയാസമാണെന്നും ഇതാണ് സ്ത്രീധനമെന്നത് നിലനില്‍ക്കാന്‍ കാരണമെന്നും പുസ്തകത്തില്‍ പറയുന്നു. 

വിരൂപകളും അംഗവൈകല്യവുമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ വരനും അവന്‍റെ കുടുംബവും കൂടുതല്‍ സ്ത്രീധനം ആവശയപ്പെട്ടുന്നൂ. അത്തരം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നിസ്സഹായരാവുകായും വരന്റെ കുടുംബം ആവശ്യപ്പെട്ട സ്ത്രീധനം നല്‍കി വിവാഹം നടത്തുകയും ചെയ്യും. ഇതാന് സ്ത്രീധനമെന്ന സമ്പ്രദായം നിലനിന്നുപോരാന്‍ കാരണമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

അതേസമയം, പാഠപുസ്തകം വിവാദമായതോടെ അധികൃതരോട് വിശദീകരണം തേടിയതായി വിദ്യാഭ്യാസ ബോര്‍ഡ് മേധാവി ജി.കെ മമനെ പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകും. ബോര്‍ഡ് സ്റ്റഡീസുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും ജി.കെ മമനെ പറഞ്ഞു.

click me!