
ലണ്ടന്‍: ധാരണയില്ലാത്ത ബ്രക്സിറ്റിന് ഒരുങ്ങാൻ ബ്രിട്ടിഷ് മന്ത്രിസഭയുടെ തീരുമാനം. വ്യവസായ സ്ഥാപനങ്ങൾക്ക് സർക്കാർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയനുമായി തെരേസ മേ തയ്യാറാക്കിയ കരാറിനോട് എംപിമാർക്കിടയിൽ ശക്തമായ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ്, ധാരണകളൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിടുമെന്ന മുന്നറിയിപ്പ് സർക്കാർ നൽകിയിരിക്കുന്നത്.
ധാരണകളൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിട്ടാൽ യൂറോപ്യൻ യൂണിയനിലെ ഓരോ അംഗരാജ്യവുമായും പ്രത്യേകം കരാറുകളുണ്ടാക്കേണ്ട ഗതികേടിലാകും ബ്രിട്ടീഷ് സർക്കാർ. വാണിജ്യ വ്യാവസായിക രംഗത്തും വലിയ തിരിച്ചടികൾ ഉണ്ടാകും.
അതേ സമയം എതിർപ്പുയർത്തുന്ന എംപിമാരെ സമ്മർദ്ദത്തിലാക്കാനാണ് ധാരണയില്ലാത്ത ബ്രെക്സിറ്റെന്ന പ്രഖ്യാപനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാരിനെതിരായി പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ലേബർ പാർട്ടി തെരേസ മേ സമയം പാഴാക്കുകയാണെന്ന് ആരോപിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam