ഉംറ വിസയില്‍ സൗദിയില്‍ എത്തിയവര്‍ കാലാവധി തീരുന്ന മുറയ്‌ക്ക് രാജ്യം വിടണമെന്ന് അധികൃതര്‍

By Web DeskFirst Published Jul 14, 2016, 2:36 AM IST
Highlights

ഉംറ വിസയിലും സന്ദര്‍ശക വിസകളിലും സൗദിയില്‍ എത്തിയവര്‍ വിസ കാലാവധി തീരുന്ന മുറയ്‌ക്ക് രാജ്യം വിടണമെന്ന് അധികൃതര്‍. നിയമലംഘകര്‍ക്ക് ആറു മാസം വരെ തടവും അന്‍പതിനായിരം റിയാല്‍ പിഴയും ഒടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

 
സന്ദര്‍ശന, ഉംറ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പ് രാജ്യം വിടാതെ സൗദിയില്‍ തങ്ങുന്നത് നിയമ ലംഘനമാണ്. സന്ദര്‍ശന വിസയിലെത്തിയ ശേഷം യഥാസമയം സ്വദേശത്തേക്കു മടങ്ങാത്തവര്‍ക്കും അവരെ എത്തിച്ചവര്‍ക്കും പരാമാവധി മാസം വരെ തടവും അന്‍പതിനായിരം റിയാല്‍ പിഴയും ഒടുക്കേണ്ടി വരും.

കൂടാതെ നാടുകടത്തുകയും ചെയ്യുമെന്ന് ജവാസാത് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഉംറ തീര്‍ത്ഥാടകര്‍ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പ് രാജ്യം വിട്ടില്ലെങ്കില്‍ അവരെ എത്തിച്ച കമ്പനികളുടെ മേല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. സന്ദര്‍ശന വിസയിലെത്തി യഥാസമയം നാടുവിടാത്ത വിദേശിയുടെ മേല്‍ ആദ്യ തവണ 15000 റിയാല്‍ പിഴ ചുമത്തുകയും നാടുകടത്തുകയും ചെയ്യും.

രണ്ടാം തവണയും നിയമ ലംഘനം ആവര്‍ത്തിച്ചതായി കണ്ടെത്തിയാല്‍ 25000 റിയാല്‍ പിഴചുമത്തുന്നതോടപ്പം മൂന്നു മാസം ജയില്‍ ശിക്ഷയും ലഭിക്കും. പിന്നീടു നാട് കടത്തും.  

മൂന്നാം തവണയും നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ അന്‍പതിനായിരം റിയാല്‍ പിഴയും 6 മാസം തടവും ലഭിക്കും.

ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്തുകയും ചെയ്യും.

 

click me!