ഇസ്രായലിനെതിരെ ഐക്യരാഷ്‌ട്രസഭ പ്രമേയം പാസ്സാക്കി; അമേരിക്ക വീറ്റോ ചെയ്യാതെ വിട്ടുനിന്നു

By Web DeskFirst Published Dec 24, 2016, 2:37 AM IST
Highlights

ന്യൂസിലാന്റ്, മലേഷ്യ, സെനഗല്‍, വെനസ്വേല എന്നീ രാജ്യങ്ങളുടെ അവശ്യ പ്രകാരം ഇസ്രായോലിനെതിരായ പ്രമേയം വോട്ടിനിട്ടപ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തി അമേരിക്കന്‍ അംബാസഡര്‍ സമന്ത പവാര്‍ വീറ്റോ പ്രയോഗിക്കാതെ വോട്ടിങില്‍ നിന്ന് വിട്ടു നിന്നു. പ്രമേയത്തോട് പൂര്‍ണ്ണമായി യോജിപ്പില്ലെന്ന് അമേരിക്ക പിന്നീട് വ്യക്തമാക്കി. 

1967 മുതല്‍ ഇസ്രായോല്‍ അധിനിവേശത്തോടെ വെസ്റ്റ് ബാങ്കിലും ജറുസലേമിലുമായി 140ലധികം കേന്ദ്രങ്ങളില്‍ അഞ്ച് ലക്ഷത്തിലധികം ജൂതന്മാരാണ് താമസിക്കുന്നത്. ഇസ്രായോലും പാലസ്തീനും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയവും ഇതാണ്. ഇസ്രായോലിനെതിരെ അന്താരാഷ്‌ട്ര സമൂഹം നീങ്ങുമ്പോഴെല്ലാം അമേരിക്ക സംരക്ഷിച്ചു വരികയായിരുന്നു. എന്നാല്‍ ഈ നിലപാട് മാറ്റാന്‍ ഒബാമ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. പ്രമേയത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്ന്യാഹു വ്യകത്മാക്കി. അതേസമയം പാലസ്തീന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. താന്‍ അധികാരമേറ്റയുടന്‍ കാര്യങ്ങള്‍ മാറുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. നേരത്തെ ഇസ്രായോലിനെതിരായ പ്രമേയം വീറ്റോ ചെയ്യാന്‍ നിയുക്ത പ്രസിഡന്റ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

click me!