
കൊച്ചി: ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയോടെ നഴ്സുമാരുടെ സമരം ഒത്തു തീർപ്പിലേക്ക്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വിളിച്ചെന്ന് യുഎന്‍എ അറിയിച്ചു. സർക്കാരിന്റെ ഇടപെടലിൽ തൃപ്തികരമാണ്. ശമ്പള പരിഷ്ക്കരണം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ അനുകൂല നിലപാട് പ്രതീക്ഷിക്കുകയാണ്. ഉചിതമായ തീരുമാനം വൈകാതെ കൈക്കൊള്ളുമെന്നും യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍ ചെയര്‍ ജാസ്മിൻ ഷാ പറഞ്ഞു.
നഴ്സുമാരുടെ സംഘടനകളും മാനേജ്‍മെന്‍റ് പ്രതിനിധികളും ഉൾപ്പടെയുള്ളവർ ഹൈക്കോടതി മീഡിയേഷൻ വിഭാഗത്തിന്‍റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടത്തിയത്. നഴ്സുമാരുടെ സമരം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മാര്‍ച്ച് ആറുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ നഴ്സുമാരും കൂട്ട അവധിയില്‍ പ്രവേശിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. നഴ്സുമാർ സമരം ചെയ്യുന്നത് വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം.
സമരവിലക്ക് നീക്കാനുള്ള ഹർജി അഞ്ചിനു കോടതി പരിഗണിക്കുന്നുണ്ട്. കേരളത്തിലെ 62,000 നഴ്സുമാർ നാളെ അവധി അപേക്ഷ നൽകുമെന്നു യുഎൻഎ ചെയർമാൻ ജാസ്മിൻ ഷാ പ്രഖ്യാപിച്ചു. നഴ്സുമാരുമായി സർക്കാർ നാളെ ചർച്ച നടത്തുന്നുണ്ട്. രാവിലെ 11ന് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ സംഘടന പ്രതിനിധികളുമായാണ് ചര്‍ച്ച നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam