കിടക്കകളുടെ എണ്ണം ബാധകമല്ല, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍

Published : Oct 21, 2025, 08:32 AM ISTUpdated : Oct 21, 2025, 11:24 AM IST
COVID 19: number of Coronavirus patients in Bihar crosses 30 thousand, 400 AIIMS nurses on strike

Synopsis

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 - 12 ഷിഫ്റ്റ് സമ്പ്രദായം

തിരുവനന്തപുരം:   സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. .കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം നടപ്പാക്കാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറങ്ങി.അധികസമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസിനും നിർദ്ദേശമുണ്ട്. 

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ ദീർഘകാല ആവശ്യമായിരുന്നു കിടക്കകളുടെ എണ്ണം നോക്കാതെ ആശുപത്രികളിലെ ഷിഫ്റ്റ് സമ്പ്രദായം ഏകീകരിക്കണമെന്നത്.100ൽ അധികം കിടക്കകൾ ഉള്ള ആശുപത്രികളിൽ നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും 6-6-12 ഷിഫ്റ്റ് ഏർപ്പെടുത്തി, 2021ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു.ഇത് ചെറിയ ആശുപത്രികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനകൾ തൊഴിൽ വകുപ്പിനെ സമീപിച്ചിരുനനു.നിലവിൽ എട്ടുമണിക്കൂർ ആണ് ഷിഫ്റ്റ് സമയം എങ്കിലും അതിൽ കൂടുതൽ സമയം ജോലിചേയ്യെണ്ടിവരുന്നുവെന്നാണ് നഴ്സുമാരുടെ പരാതി. സംഘടകനകളും ആശുപത്രി ഉടമകളും അടക്കം ബന്ധപ്പെട്ടവരുമായി ലേബർ കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിലാണ്, കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ ആശുപത്രികളിലും  ഏകീകൃത ഷിഫ്റ്റ് , നടപ്പാക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം അംഗീകരിച്ചാണ്  തൊഴിൽ നൈപുണ്യ വകുപ്പ് ഉത്തരവിറക്കിയത്. 

മാസത്തിൽ 208 മണിക്കൂറിലധികം ജോലിയെടുത്താൽ ഓവർടൈം അലവൻസ് അനുവദിക്കണമെന്നാണ് ഉത്തരവിൽ. പറയുന്നത് ഡ്യൂട്ടി സമയംകഴിഞ്ഞ് വീട്ടിലെത്താൻ ഗതാഗത സൗകര്യമില്ലെങ്കിൽ, ജീവനക്കാർക്ക് ആശുപത്രിയിൽ തന്നെ വിശ്രമ മുറി ഒരുക്കണമെന്നും ഉത്തരവിലുണ്ട്.ഇതോടെ സംസ്ഥാനത്തെ സ‍ർക്കാർ, സ്വകാര്യ ആരോഗ്യമേഖലയിൽ ആശുപത്രി ജീവനക്കാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും.അത്യാവശ്യ ഘട്ടങ്ങളിൽ ഷിഫ്റ്റ് സമയത്തിൽ മാറ്റം വരുത്താമെന്നും ധാരണയുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗോവ നിശാക്ലബ് തീപിടുത്തം: ജാമ്യത്തിനായി കോടതിയെ സമീപിച്ച് ക്ലബ് ഉടമകളായ ലുത്ര സഹോദരങ്ങൾ
കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി