ദില്ലിയിൽ 10,000 തൈകളുമായി ‘ഭാരത് വൻ’, ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു

Published : Sep 17, 2026, 06:05 PM IST
Urban forest

Synopsis

പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ഹരിതപദ്ധതി; മലയാളിയായ പരിസ്ഥിതി പ്രവർത്തകൻ ആർ. കെ. നായരുടെ നേതൃത്വത്തിൽ നഗരവനം

ദില്ലി : രാജ്യതലസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണത്തിനും നഗര ജൈവവൈവിധ്യ വർധനയ്ക്കും പുതിയ പ്രതീക്ഷയായി ‘ഭാരത് വൻ’ പദ്ധതിക്ക് തുടക്കമായി. ലോധി കോളനി റെയിൽവേ സ്റ്റേഷന് സമീപമുള്ള പാർക്കിൽ ഒരുക്കുന്ന നഗരവനം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്

എൻവൈറോ ക്രിയേറ്റേഴ്‌സ് ഫൗണ്ടേഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റെ (IIFCL) സി എസ് ആ‍ർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ദില്ലി മുനിസിപ്പൽ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 50,000 ചതുരശ്ര അടി സ്ഥലമാണ് നഗരവനത്തിനായി വിനിയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏകദേശം 1,000 ചതുരശ്ര അടി വിസ്തൃതിയിൽ കുട്ടികൾക്കായി പ്രത്യേക പാർക്കും ഒരുക്കുന്നുണ്ട്.

പദ്ധതിക്ക് നേതൃത്വം നൽകുന്നത് മലയാളി പരിസ്ഥിതി പ്രവർത്തകൻ ആർ. കെ. നായർ

എൻവൈറോ ക്രിയേറ്റേഴ്‌സ് ഫൗണ്ടേഷന്റെ സഹസ്ഥാപകൻ ആർ. കെ. നായരാണ് ഭാരത് വൻ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. നഗരപ്രദേശങ്ങളിലെ പരിമിതമായ സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി ഹരിതവനങ്ങൾ വികസിപ്പിക്കുക എന്ന ആശയമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. മൂന്നുവർഷത്തെ പരിപാലന കരാറിന് ശേഷം എൻവൈറോ ക്രിയേറ്റേഴ്‌സ് ഫൗണ്ടേഷൻ പദ്ധതി പ്രദേശം ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന് തിരികെ കൈമാറും. നഗരത്തിലെ ഹരിതാവരണം വർധിപ്പിക്കുന്നതിലൂടെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഇതുവരെ വിറ്റത് 76 ലക്ഷം ടിക്കറ്റുകൾ, ഒന്നാം സമ്മാനം 30കോടി രൂപ
കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്