പാർലമെന്‍ററി പാർട്ടി യോഗത്തിനിടെ കേ​ന്ദ്രമന്ത്രി കൃഷ്​ണാരാജ്​ കുഴഞ്ഞുവീണു

Published : Dec 20, 2017, 12:45 PM ISTUpdated : Oct 04, 2018, 11:31 PM IST
പാർലമെന്‍ററി പാർട്ടി യോഗത്തിനിടെ കേ​ന്ദ്രമന്ത്രി കൃഷ്​ണാരാജ്​ കുഴഞ്ഞുവീണു

Synopsis

ദില്ലി: ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗത്തിനിടെ കേന്ദ്ര കാർഷിക സഹമന്ത്രി കൃഷ്​ണാ രാജ്​ കുഴഞ്ഞുവീണു. ബുധനാഴ്​ച രാവിലെ പാർലമെന്‍റ്​ കോംപ്ലക്​സിലെ ലൈബ്രററി ബിൽഡിങ്ങിൽ നടന്ന യോഗത്തിൽ പ​ങ്കെടുക്കവെയാണ്​ കൃഷ്​ണാരാജ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ കുഴഞ്ഞുവീണത്​. ഉടന്‍തന്നെ മന്ത്രിയെ  രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മന്ത്രിയെ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോക്​ടർമാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ അമിത്​ ഷാ എന്നിവരും പാർലമെന്‍ററി പാർട്ടിയോഗത്തിൽ പ​ങ്കെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം