
ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണം മുന്‍ നിര നേതാക്കള്‍ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപ പരാമര്‍ശങ്ങളിലേയ്ക്ക് മാറുന്നു. ഗുജറാത്തിലെ കഴുതകള്‍ക്കായി പ്രചാരണം നടത്തരുതെന്ന് സിനിമാതാരം അമിതാഭ് ബച്ചനോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി അഖിലേഷ് യാദവ് മോദിക്കും അമിത് ഷാക്കുമെതിരെ തിരിഞ്ഞു. നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെന്ന പേരിന് ദളിത് വിരുദ്ധനെന്നാണ് അര്‍ഥമെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യാഖ്യാനിച്ചു .മോദിയാകട്ടെ ബഹന്‍ജി സംപതി പാര്‍ട്ടിയെന്ന പൂര്‍ണ രൂപം ബി.എസ്.പിക്ക് നല്‍കി
തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലെത്തിയപ്പോള്‍ ഒന്നാം നിര നേതാക്കളുടെ വാക്കുകള്‍ തരം താണതായി . ഗുജറാത്തിലെ റാണ്‍ ഓഫ് കച്ച് വന്യജീവി സങ്കേതത്തിന്‍റെ പ്രോല്‍സാഹനത്തിനായി തയ്യാറാക്കിയ പരസ്യത്തിൽ അഭിനയിച്ച ബിഗ് ബിയെ ഉപദേശിച്ചു കൊണ്ട് മുഖ്യമന്ത്രി അഖിലേഷ് യാദവ് മോദിക്കും ഷായ്ക്കും എതിരെ തിരിഞ്ഞു. വലിയ വിവാദത്തിന് വഴിവയ്ക്കാൻ ഗുജറാത്തിലെ കഴുതകളെന്ന പ്രയോഗം
കഴുതകളെ കാണിക്കുന്ന ഒരു പരസ്യം വരുന്നു .ഗുജറാത്തിലെ കഴുതകളെ പ്രോല്‍സാഹിക്കുന്ന പരസ്യം നിര്‍ത്തൂവെന്നാണ് നൂറ്റാണ്ടിലെ മഹാനായ നായകനോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് - അഖിലേഷ് യാദവ്
ബി.എസ്.പി ശാക്തിക മേഖലയായ ബുന്ദേൽഖണ്ഡിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ശൈലി കടമെടുത്ത മായാവതി മോദിയുടെ പേരിന് തന്നെ വ്യാഖ്യാനം നല്‍കി
(നരേന്ദ്ര( വിരുദ്ധത) ദാമോദര്‍ ദാസ് ( ദളിത് ) മോദി (മുനുഷ്യൻ) .അതിനര്‍ഥം ദളിത് വിരുദ്ധനെന്നാണ് മായവതി
ബുന്ദേൽ ഖണ്ഡിലെത്തിയതോടെ മുന്‍ ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി മോദി മായാവതിയെ രൂക്ഷമായി വിമര്‍ശിച്ചു .നോട്ട് പിന്‍വലിക്കൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെയന്ന മായാവതിയുടെ അഭിപ്രായത്തിനെതിരെയാണിത് . മുന്നൊരുക്കുമില്ലാതിരുന്നത് സര്‍ക്കാരിനെ അതോ മായാവതിക്കോ എന്നാണ് മോദിയുടെ പരിഹാസം .
ബി.എസ്.പിയെന്ന് ബഹുജൻ സമാജ് പാര്‍ട്ടിയെന്നല്ല . ബഹജന്‍ജി(മായാവതി) സംപതി( സ്വത്ത് ) പാര്‍ട്ടിയെന്നാണ് മോദി പറയുന്നത്
ഹിന്ദു ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുമ്പോഴും മുസ്ലീം വോട്ടിനായി മല്‍സരിക്കുകയാണ് എസ്.പിയും ബി.എസ്.പിയും .താന്‍ മുസ്ലീങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നയാളാണെന്ന് മായാവതി അവകാശപ്പെടുന്പോള്‍ ബി.ജെ.പിയുമായി മുന്പ് കൂട്ടുകൂടിയിട്ടുള്ള മായാവതി സൂക്ഷിക്കുവെന്നാണ് അഖിലേഷ് തിരിച്ചടിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam