മോദിയുടെ ചിത്രം വരച്ചതിന് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കി

Published : Sep 11, 2017, 03:08 PM ISTUpdated : Oct 05, 2018, 01:43 AM IST
മോദിയുടെ ചിത്രം വരച്ചതിന് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കി

Synopsis

ഉത്തര്‍പ്രദേശ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രം വരച്ചതിന് മുസ്ലീം യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കി. ഉത്തര്‍ പ്രദേശിലെ ബലിയ ജില്ലയിലാണ് സംഭവം. നഗ്മ പാര്‍വീണിനെയാണ് മോദിയുടെ ചിത്രം വരച്ചതിന് ഭര്‍ത്താവ് പര്‍വേസ് ഖാന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 

മോദിയുടെയും ആദിത്യനാഥിന്‍റെയും ചിത്രം വരക്കുന്നത് കണ്ട പര്‍വേസ് നഗ്മയോട് ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയും തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ നഗ്മയ്ക്ക് മാനസിക രോഗം ഉണ്ടെന്നാണ് പര്‍വേസിന്‍റെ ആരോപണം. 2016 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സംഭവത്തില്‍ ബലിയ പൊലീസ് കേസ് എടുത്തു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം