യുവാക്കള്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : Feb 04, 2018, 09:45 PM ISTUpdated : Oct 04, 2018, 05:51 PM IST
യുവാക്കള്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Synopsis

നോയിഡ: ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ നോയിഡയില്‍  രണ്ടു യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വെടിവച്ച പൊലീസ് ഇന്‍സ്‌പെക്ടറുടെ തോക്ക് പിടിച്ചെടുത്തതായും ഇയാള്‍ നിലവില്‍ ജയിലിലാണെന്നും എസ് പി ലവ് കുമാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ജിതേന്ദ്ര യാദവ്, സുനില്‍ എന്നിവരെയാണ് പൊലീസ് അന്യായമായി വെടിവച്ചത്. ജിതേന്ദ്രന് കഴുത്തിലും സുഹൃത്ത് സുനിലിന് കാലിലുമാണ് വെടിയേറ്റത്. 

മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം നോയിഡയിലെ ബഹ്‌രാംപൂറില്‍ നിന്ന് വരികയായിരുന്നു ജിതേന്ദ്രനും സുനിലും. ഒരു കാരണവുമില്ലാതെ ഇവര്‍ക്ക് നരെ ഇന്‍സ്‌പെക്ടര്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് ജിതേന്ദ്രന്റെ ബന്ധുക്കള്‍ ആരോപിച്ചു. ജിതേന്ദ്രന്‍ നടത്തുന്ന ജിമ്മില്‍ സ്ഥിരമായി വരാറുള്ള ആളാണ് കുറ്റാരോപിതാനയ പൊലീസുകാരന്‍. നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഐസിയുവിലാണ് ജിതേന്ദ്രന്‍. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി
ട്രംപിന് തിരിച്ചടിയേറ്റതിന് പിന്നാലെ കടുപ്പിച്ച് ഇന്ത്യ, വ്യാപാര കരാറിൽ സുപ്രധാന നീക്കം; തിങ്കളാഴ്ച യോഗത്തിൽ പങ്കെടുക്കില്ല, സാഹചര്യം നിരീക്ഷിക്കും