ഉറി ഭീകരാക്രമണം; പാക്ക് സഹായത്തിന് വയര്‍ലെസ് സെറ്റുകള്‍ നിര്‍ണായക തെളിവാകും

Published : Sep 25, 2016, 10:55 AM ISTUpdated : Oct 04, 2018, 07:11 PM IST
ഉറി ഭീകരാക്രമണം; പാക്ക് സഹായത്തിന് വയര്‍ലെസ് സെറ്റുകള്‍ നിര്‍ണായക തെളിവാകും

Synopsis

ന്യൂഡൽഹി: ഉറി സൈനിക ക്യാമ്പില്‍  ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്ഥാന്‍റെ സഹായം ലഭിച്ചിരുന്നതിന് ഭീകരർ ഉപയോഗിച്ച വയർലെസ് സെറ്റുകൾ നിര്‍ണായക തെളിവായേക്കുമെന്ന് സൂചന. ജപ്പാൻ നിർമിത വയർലെസ് സെറ്റുകളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്​. ജാപ്പനീസ് കമ്പനിയായ ഐകോമാണിതു നിർമിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തിയിരുന്നു.

ഏതെങ്കിലും രാജ്യത്തി​െൻറ സുരക്ഷാ സേനകൾക്ക് മാത്രമേ ഇത്തരം വയർലെസ് സെറ്റുകൾ ഉപയോഗിക്കാൻ സാധിക്കൂ. അതിനാൽ  ജപ്പാൻ കമ്പനി ഇവ വിറ്റത്​ പാകിസ്ഥാനാണോയെന്ന്​  എൻ ഐ എ പരിശോധിക്കും. ഭീകരരുടെ പക്കൽനിന്നും കണ്ടെടുത്ത വയർലെസ് മോഡൽ സംബന്ധിച്ച വിവരങ്ങൾ പാകിസ്ഥാനിൽ നിന്ന്​ ഇന്ത്യ ആരാഞ്ഞിട്ടുണ്ട്​.

സെപ്​തംബർ 18നാണ്​   കശ്മീരിലെ ഉറി സൈനിക താവളത്തിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ നാലു ഭീകരരെയും സൈന്യം വധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എയർ ഇന്ത്യ പൈലറ്റിൻ്റെ ക്രൂരത! ഏഴ് വയസുകാരി മകൾ നോക്കിനിൽക്കെ യാത്രക്കാരനായ അച്ഛനെ മർദിച്ചു; ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി
പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി