സിറിയക്കെതിരെ സൈനിക നടപടിക്കൊരുങ്ങി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും

By Web DeskFirst Published Apr 10, 2018, 10:11 PM IST
Highlights

പല തരം സൈനിക നടപടികള്‍ക്കുള്ള സാധ്യത മുന്നിലുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകരോട് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

ദൗമയില്‍ രാസായുധ പ്രയോഗം നടത്തിയ സിറിയക്കെതിരെ സൈനിക നടപടിക്കൊരുങ്ങി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും. ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമെന്ന് റഷ്യ പ്രതികരിച്ചു. തെളിവ് കിട്ടിയാല്‍ ഉടന്‍ നടപടിയെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്. സിറിയയെച്ചൊല്ലി ഐക്യരാഷ്‌ട്രസഭയില്‍ നടന്ന രൂക്ഷമായ തര്‍ക്കത്തിന് പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ നടപടിക്കൊരുങ്ങുന്നത്

പല തരം സൈനിക നടപടികള്‍ക്കുള്ള സാധ്യത മുന്നിലുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകരോട് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.  തെളിവ് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. അമേരിക്കയ്‌ക്കും ഫ്രാന്‍സിനും രാസായുധ പ്രയോഗം സ്ഥിരീകരിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതായാണ് സൂചന. രാസായുധ പ്രയോഗത്തെ ബ്രിട്ടനും അപലപിച്ചു. സിറിയയെച്ചൊല്ലി ഐക്യരാഷ്‌ട്രസഭയില്‍ നടന്ന രൂക്ഷമായ  തര്‍ക്കത്തിന് പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ നടപടിക്കൊരുങ്ങുന്നത്. സുരക്ഷാ കൗണ്‍സിലില്‍ റഷ്യയും അമേരിക്കയും രൂക്ഷമായി ഏറ്റുമുട്ടി. രാസായുധ പ്രയോഗത്തിന് പിന്നില്‍ റഷ്യയും ഇറാനുമാണെന്ന് ആരോപിച്ച അമേരിക്ക അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. രക്ഷാസമിതി പ്രതികരിച്ചില്ലെങ്കില്‍ അമേരിക്ക സ്വന്തം നിലയ്‌ക്ക് പ്രതികരിക്കുമെന്ന് യു.എസ് പ്രതിനിധി നിക്കി ഹാലെ വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ റഷ്യ അമേരിക്കന്‍ നടപടിക്ക് ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
 

tags
click me!