
ന്യൂയോര്‍ക്ക്: തീവ്രവാദികള്‍ക്കെതിരായ നടപടികള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയ പാകിസ്ഥാന് സാമ്പത്തിക ധനസഹായം നിഷേധിച്ച് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം. അതിര്‍ത്തി പ്രദേശങ്ങളിലെ തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയമാണന്ന് അമേരിക്ക നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അമേരിക്കയുടെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി ജിം മാറ്റിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2130 കോടിയുടെ ധനസഹായമായിരുന്നു അമേരിക്ക് പാകിസ്താന് പ്രഖ്യാപിച്ചിരുന്നത്. തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഈ പണം നല്‍കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ, അക്കാര്യത്തില്‍ പാകിസ്താന്‍ പരാജയപ്പെട്ടു എന്നാണ് അമേരിക്ക ആരോപിക്കുന്നത്.
അമേരിക്കയുടെ സഖ്യ കക്ഷിയായ പാകിസ്താന് സഖ്യകക്ഷികള്‍ക്കുള്ള ഫണ്ടില്‍ നിന്നാണ് വന്‍തുക വാഗ്ദാനം ചെയ്തിരുന്നത്. പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ നേരിയ വിള്ളലുകള്‍ വീണതിന്റെ സൂചനകള്‍ ഏപ്രിലില്‍ വ്യക്തമായിരുന്നു. ഏപ്രിലില്‍ തീവ്രവാദികള്‍ പാകിസ്താനില്‍ സ്വൈര്യ വിഹാരം നടത്തുന്നതിനെ അമേരിക്ക നിശിതമായി വിമര്‍ശിച്ചിരുന്നു. തീവ്രവാദികള്‍ക്ക് പാകിസ്താന്‍ അഭയ കേന്ദ്രമാകുന്നുവെന്നും അമേരിക്ക ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam