
വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടർ തുളസി ഗാബാർഡ് രാജി പ്രഖ്യാപിച്ചു. ഭർത്താവിന് അർബുദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രാജി. വലിയൊരു പോരാട്ടത്തിലൂടെ ജീവിത പങ്കാളി കടന്നുപോകുമ്പോൾ, കഠിനമായ ഉത്തരവാദിത്തങ്ങളുള്ള ഔദ്യോഗിക പദവി തുടരാൻ ആകില്ലെന്ന് രാജിക്കത്തിൽ പറയുന്നു. തുളസി ഗാബാർഡ് മികച്ച രീതിയിലാണ് ചുമതലകൾ നിർവഹിച്ചതെന്നും അവരുടെ സേവനം ഇല്ലാതാകുന്നത് നഷ്ടമാണെന്നും ട്രംപ് സോഷ്യൽ പ്രതികരിച്ചു. ജൂൺ മുപ്പതിനാകും തുള്‍സി ഗാബാർഡിന്റെ രാജി പ്രാബല്യത്തിൽ വരിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam