പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; ഇന്ന് ഉന്നതതല യോ​ഗം, ജനകീയ പൊലീസിന് ഊന്നൽ നൽകണമെന്ന് നയം

Published : May 23, 2026, 07:59 AM IST
Ramesh Chennithala

Synopsis

അതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്‍റെ പൊലിസ് നയം അവതരിപ്പിക്കും. 100 ദിന കർമ്മ പരിപാടി ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും പങ്കെടുക്കും.

തിരുവനന്തപുരം: പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നത്തെ ഉന്നതതല യോ​ഗത്തിൽ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കും. ജനകീയ പൊലീസിന് ഊന്നൽ നൽകണമെന്നാണ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലീസ് ആസ്ഥാനത്ത് പത്തരക്കാണ് യോഗം. എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങൾ ചർച്ചയാകും. ഡിജിപിയും ഇന്‍റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കും. അതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്‍റെ പൊലിസ് നയം അവതരിപ്പിക്കും. 100 ദിന കർമ്മ പരിപാടി ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും പങ്കെടുക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, ഓൺലൈൻ ട്രേഡിങിലൂടെ കടകംപള്ളി സ്വദേശിയുടെ 1.19 കോടി കവർന്നയാൾ പിടിയിൽ
മഡിവാള ബലാത്സംഗക്കേസ്: പെൺകുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽ പെടുത്താൻ പ്രതിയുടെ ശ്രമം